university

യു.ജി.സി യുടെ ബിരുദങ്ങൾ എല്ലാം  സര്‍വകലാശാലകള്‍ അംഗീകരിക്കും

Newsdesk | Friday, October 19, 2018 11:53 AM IST

കേരളത്തിലെ സര്‍വകലാശാലകളിൽ യു.ജി.സി. അംഗീകരിച്ച എല്ലാ ബിരുദങ്ങളും അംഗീകരിക്കും. ഇതോടെ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ അംഗീകാരം  യു.ജി.സി.യുടെ  സ്വകാര്യ സര്‍വകലാശാലകളുടെ ബിരുദങ്ങള്‍ക്കുമുണ്ടാകും. മൂന്ന് മാസത്തിനകം ചട്ടങ്ങള്‍ക്ക് രൂപം നല്‍കും. 
ബിരുദങ്ങള്‍ പരസ്പരം അംഗീകരിക്കുന്നത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വിശദ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതംഗീകരിച്ചാണ് സര്‍വകലാശാലകള്‍ക്ക് മന്ത്രി കെ.ടി ജലീൽ  നിര്‍ദേശം നല്‍കിയത്.

ദേശീയപ്രാധാന്യമുള്ള സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ബിരുദമാണെങ്കില്‍പോലും ഓരോ സര്‍വകലാശാലയും പ്രത്യേകമായി അവ അംഗീകരിക്കണമെന്നാണ് നിലവിലെ ചട്ടം. ഐ.ഐ.ടി. ബിരുദം അംഗീകരിക്കുന്നതിനുപോലും ഈ കടമ്പ കടക്കണമായിരുന്നു. ഇത് കാലതാമസത്തിനും ഇടയാക്കിയിരുന്നു.