ന്യൂറോസയൻസിൽ ബിരുദാനന്തരബിരുദം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ടാറ്റാ ട്രസ്റ്റ് സ്കോളർഷിപ്പ് നൽകുന്നു. സ്പീച്ച് തെറാപ്പി, ബി.എഡ്, ഡി.എഡ് എന്നീ വിഷയങ്ങളിലും സ്കോളർഷിപ് നൽകുന്നു.ബിരുദം പൂർത്തിയാക്കിയ അക്കാദമിക് മികവുള്ള സാമ്പത്തിക പരാധീനതകളാൽ മെഡിക്കൽ സ്ട്രീമിൽ ഉപരിപഠനം മുടങ്ങുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
ബിരുദത്തിന് 60 ശതമാനം മാർക്ക് നേടിയവരാവണം. ബിരുദാനന്തരബിരുദത്തിന് ആദ്യ രണ്ടുവർഷങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനിൽ മാത്രം അപേക്ഷിക്കുക. അവസാന തീയതി നവംബർ അഞ്ച്.
http://www.tatatrusts.org/section/inside/scholarship-programme-2018-2019