ന്യൂഡല്‍ഹി: നിയമവിദ്യാർത്ഥികളുടെ സിലബസ്സിൽ ഇനി ഹാരി പോട്ടറെക്കുറിച്ചു പഠിക്കാനുണ്ടാകും. കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ബി.എ എല്‍.എല്‍.ബി നാല്, അഞ്ച് സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് ഹാരി പോട്ടറിനെകുറിച്ചും മാന്ത്രികരുടെ ലോകമായ പോട്ടര്‍വേഴ്‌സിനെ കുറിച്ചും പഠിക്കാനുണ്ടാവുക.
പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ റൗളിങിന്റെ മാസ്റ്റര്‍പീസ് കഥയിലെ മാന്ത്രികലോകത്തെ നിയമങ്ങള്‍, മോറല്‍ ചോയ്‌സ്, സ്വാതന്ത്ര്യം, ഭരണരീതികള്‍, ശാപം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം നിയമവിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ സിലബസില്‍ വിശദമായി ഉള്‍പ്പെടുത്തിയിട്ടുള്ളതായി സര്‍വകലാശാല ജേണലില്‍ പറയുന്നു.
യാഥാസ്ഥിതിക നിയമപഠന കരിക്കുലത്തിനൊപ്പം ലഭിച്ച ഇത്തരമൊരു അവസരം വിദ്യാര്‍ഥികള്‍ക്ക് നിയമപഠനത്തിലുള്ള താത്പര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും ജേണല്‍ പറയുന്നു.