ജോയന്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ബയോളജി ആന്‍ഡ് ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ് ഡിസംബര്‍ ഒൻപതിന് നടക്കും. ബയോളജിയിലെയും ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസിലെയും ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് ഇത്.
വിവിധ സ്ഥാപനങ്ങളിലായുള്ള പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്സി.- പിഎച്ച്.ഡി., എം.എസ്സി. (റിസര്‍ച്ച്), എം.എസ്സി. ന്യൂറോ സയന്‍സ്, എം.എസ്സി. പിഎച്ച്.ഡി. (ബയോടെക്നോളജി) തുടങ്ങിയ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഓരോ സ്ഥാപനത്തിലെയും പ്രോഗ്രാം ലഭ്യത, പ്രവേശനയോഗ്യത, പ്രവേശന രീതി തുടങ്ങിയ വിവരങ്ങൾക്ക്; www.ncbs.res.in/JGEEBILS.
ടി.ഐ.എഫ്.ആര്‍. നടത്തുന്ന ബയോളജിയിലെ ഗ്രാജ്വേറ്റ് സ്‌കൂള്‍ പ്രവേശനപ്പരീക്ഷ തന്നെയാണ് ജോയന്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ബയോളജി ആന്‍ഡ് ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ്. നവംബര്‍ 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങള്‍ക്ക്: http://univ.tifr.res.in