students

സ്‌കൂള്‍ വാഹനങ്ങളിലെ  ജി.പി.എസ് സംവിധാനം നവംബർ ഒന്ന് മുതൽ

Newsdesk | Tuesday, October 16, 2018 1:34 PM IST

 തൃശ്ശൂര്‍: കേരളത്തില്‍ നവംബര്‍ ഒന്നു മുതല്‍ എല്ലാ സ്‌കൂള്‍ വാഹനങ്ങളിലും  ജി.പി.എസ്. നിർബന്ധം. ഏപ്രിൽ ഒന്ന് മുതൽ വേണമെന്ന  കേന്ദ്ര ഉത്തരവിന്റെ  സമയപരിധിക്കും അഞ്ചുമാസം മുന്നിലാണ് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പിന്റെ നീക്കം. ഇതോടെ സംസ്ഥാനത്തെ 15,000-ത്തോളം വരുന്ന സ്‌കൂള്‍ വാഹനങ്ങൾ  മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാകും.

ടില്‍റ്റ് സെന്‍സര്‍ ഉള്ളതിനാല്‍ വാഹനം നാല്‍പത് ഡിഗ്രിയില്‍ അധികം ചെരിഞ്ഞാല്‍ അപായ സന്ദേശം കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകും. എയര്‍ഹോണും സ്പീഡ് ഗവര്‍ണറും പോലെ  ജി.പി.എസും പേരിനു മാത്രമാകാതിരിക്കാന്‍ പ്രത്യേക നടപടി സ്വീകരിക്കും. മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍േഫാഴ്‌സ്മെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 304 പേര്‍ക്കും ജി.പി.എസ്. പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള ചുമതലയാണ് മുഖ്യമായും നല്‍കുക. ഇവരുടെ പരിശീലനം നവംബര്‍ അഞ്ചിന് തുടങ്ങും.

 സ്‌കൂള്‍ ബസുകളുടെ വേഗവും കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോവുന്നുണ്ടോ എന്നും ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ക്ക് തത്സമയം നിരീക്ഷിക്കാം.ഇത്  സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും വാഹന ഉടമകള്‍ക്കും സംവിധാനം ഏറെ പ്രയോജനം ചെയ്യും.