students

ഹൈജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ സമ്മതിക്കാത്ത നടപടിയില്‍ യുജിസിക്ക് ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസയച്ചു

Newsdesk | Saturday, December 29, 2018 5:22 PM IST

ന്യൂഡല്‍ഹി: ഹൈജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ നാഷണല്‍ എലിബിലിറ്റി ടെസ്റ്റ് എഴുതാന്‍ അനുവദിക്കാതിരുന്ന യുജിസിയുടെ നടപടിയെ ചോദ്യം ചെയ്ത് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസയച്ചു. ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥിനിയായ ഉമയ്യാ ഖാന്റെ പരാതിയിലാണ് നടപടി.

സംഭവം മുഖ്യധാരയില്‍ നിന്നും മത ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്താന്‍ വേണ്ടി ഉള്ളതാണെന്നും. വിവേചനം കാണിച്ച് അദികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത് നിയമവിരുധവും ഭരണഘടനാ വിരുദ്ധവുമായ നടപടിയാണെന്നും നോട്ടീസില്‍ പറയുന്നു.

ഇത്തവണ നെറ്റ് പരീക്ഷാ ഹാളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. 
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഏറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ പരീക്ഷയായിരുന്നു ഡിസംബറിലേത്.