students

വിദ്യാഭ്യാസരംഗത്ത് ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്ന് വിദ്യാഭ്യാസമന്ത്രി; പുതിയ റെക്കോർഡ് നേടി  പി.കെ.എം.എച്ച്.എസ്.എസ്

Newsdesk | Sunday, October 28, 2018 12:56 PM IST

കോട്ടയ്ക്കല്‍:വിദ്യാഭ്യാസരംഗത്ത് ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്.  ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആയിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിലെ 138 സ്മാർട്ട് ക്ലാസ് മുറികൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഏറ്റവുംകൂടുതല്‍ സ്മാര്‍ട്ട് ക്ലാസ്മുറികളുള്ള സ്‌കൂളായി മാറിയിരിക്കുകയാണ് എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ്. വിദ്യാഭ്യാസവകുപ്പിന്റെയും സ്‌കൂള്‍ മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ്   സ്‌കൂളില്‍ ഹൈടെക് ആയി മാറിയത്. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എ പ്ലസ്സുക്കാർ ഉള്ള സ്കൂളിന് പുതിയ റെക്കോർഡും കൂടെ ലഭിച്ചു. പ്രൊജക്ടര്‍, ലാപ്ടോപ്പ്, സൗണ്ട് സിസ്റ്റം എന്നിവയുള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്ലാസ്മുറികള്‍ ഒരുക്കിയിട്ടുള്ളത്. 

അടുത്ത അധ്യയനവര്‍ഷത്തോടെ എല്‍.പി, യു.പി. സ്‌കൂളുകളും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈടെക് ആക്കും. 141 സ്‌കൂളുകളില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി 300 കോടി രൂപയാണ് മാറ്റിവെച്ചത്