notifications

മെഡിക്കൽ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ 26ന്  നടക്കും 

Newsdesk | Thursday, October 25, 2018 11:59 AM IST

തിരുവനന്തപുരം: ആയുർവേദ, ഹോമിയോപ്പതി, സിദ്ധ മെഡിക്കൽ കോഴ്സുകളിലെയും അഗ്രികൾച്ചർ, ഫോറസ്ട്രി കോഴ്സുകളിലെയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 26-ന് രാവിലെ 10-ന് തിരുവനന്തപുരം, പാളയം എൽ.എം.എസ്. കോമ്പൗണ്ടിലെ ടി.ജെ.എം. ഹാളിൽ നടത്തും. പുതുതായി പ്രവേശനാനുമതി ലഭിച്ചിട്ടുള്ള പാലക്കാട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം ആൻഡ്‌ വിദ്യാപീഠം എന്ന സ്വകാര്യ സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളേജിലെ 85 ശതമാനം സർക്കാർ സീറ്റുകളിലേക്കു കൂടി അലോട്ട്മെന്റ് നടത്തും.

സ്പോട്ട് അലോട്ട്മെന്റിൽ പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ഒക്ടോബർ 27, 29 തീയതികളിലായി അതത് കോളേജുകളിൽ പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ വിദ്യാർഥികൾ പ്രവേശനം നേടാതെ വീണ്ടും ഒഴിവുകൾ ഉണ്ടായാൽ ഒഴിവുകൾ അതത് കോളേജ് അധികാരികൾ ഈ മാസം 31-ന് സ്പോട്ട് അഡ്മിഷൻ മുഖേന നികത്തും.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ