notifications

ഓര്‍ഗാനിക് ഫാമിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം 

Newsdesk | Sunday, October 21, 2018 11:10 AM IST

30 ദിവസം ദൈര്‍ഘ്യമുള്ള ഓര്‍ഗാനിക് ഫാമിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം.ഹരിയാണ റീജണല്‍ സെന്റര്‍ ഓഫ് ഓര്‍ഗാനിക് ഫാമിങ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ 30 വരെ ലുധിയാനയിലെ പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓര്‍ഗാനിക് ഫാമിങ് നടത്തുന്ന കോഴ്‌സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍ വ്യവസ്ഥപ്രകാരമുള്ള സംവരണം ലഭിക്കും. ഉയര്‍ന്ന പ്രായപരിധിയില്ല. ഗ്രാമീണമേഖലയിലെ യുവാക്കള്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണനയുണ്ട്. പ്രായോഗിക പരിശീലനമുള്‍പ്പെട്ട പ്രോഗ്രാം, സഹവാസ രീതിയിലാണ് നടത്തുക. താമസം, ഭക്ഷണം എന്നിവ നല്‍കും. വിവരങ്ങള്‍ക്ക് : http://ncof.dacnet.nic.in സന്ദർശിക്കുക.

പൂരിപ്പിച്ച ഫോറവും അനുബന്ധ രേഖകളും സെപ്റ്റംബര്‍ 25-നകം 'Regional Centre of Organic Farming, Kisan Bhavan, Sector 14, Panchkula 134109', എന്ന വിലാസത്തില്‍ ലഭിക്കണം. ഒപ്പിട്ട അപേക്ഷയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് [email protected] എന്ന ഇ-മെയിലില്‍ അയക്കണം.