notifications

 ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി യുവ ശാസ്ത്രജ്ഞരെ ആദരിക്കുന്നു

Newsdesk | Saturday, October 20, 2018 12:20 PM IST

ഇന്ത്യയിൽ നടത്തിയ ഗവേഷണം വഴി, അക്കാദമിയുടെ പരിധിയിൽ വരുന്ന ശാസ്ത്ര സാങ്കേതിക ശാഖകളിൽ, അസാധാരണസംഭാവനകൾ നൽകിയവരെ ന്യൂഡൽഹിയിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി  ആദരിക്കുന്നു.
മെഡൽ, സർട്ടിഫിക്കറ്റ്, 50,000 രൂപ എന്നിവയടങ്ങുന്നതാണ് പുരസ്കാരം. നാമനിർദേശം വഴി മാത്രമേ അപേക്ഷ സ്വീകരിക്കകയുള്ളൂ. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ഫെല്ലോ, ഈ അവാർഡ് മുമ്പു ലഭിച്ചവർ, ദേശീയ ശാസ്ത്ര സൊസൈറ്റികൾ, സർവകലാശാലാ ഫാക്കൽട്ടി, ബിരുദാനന്തര ബിരുദ പഠന വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് യുവശാസ്ത്രജ്ഞരെ നാമനിർദേശം ചെയ്യാം.
നാമനിർദേശം ചെയ്യപ്പെടുന്നവർ, 1984 ജനവരി ഒന്നിനോ, ശേഷമോ ജനിച്ചതായിരിക്കണം. നോമിനേഷൻ, അനുബന്ധ രേഖകൾ എന്നിവ, സോഫ്റ്റ്‌ കോപ്പിയായി, ഒക്ടോബർ 31 നകം, [email protected] എന്ന ഇമെയിൽ വിലാസത്തിൽ എം.എസ്. വേഡ്‌ /പി.ഡി.എഫ് ഫോർമാറ്റിൽ ലഭിക്കണം.
വിവരങ്ങൾക്ക്: http://www.insaindia.res.in