നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന കോമൺ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), ഗ്രാേജ്വറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവ 2019 ജനുവരി 28-ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകളായി നടത്തും.
സിമാറ്റ് ntacmat.nic.in, ജിപാറ്റ് ntagpat.nic.in-ലൂടെ നവംബർ 30 രാത്രി 11.50 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഓൺലൈനായും ഇ ചലാൻ വഴി, ഓഫ് ലൈനായും അടയ്ക്കാം. ഫോട്ടോ/ഒപ്പ് എന്നിവയുടെ ഇമേജ് അപ്‌ലോഡ് ചെയ്യാൻ ഡിസംബർ രാത്രി 11.50 വരെ സമയമുണ്ട്. ഓൺലൈനായി ഈ സമയം വരെ ഫീസും അടയ്ക്കാം. ഇ- ചെലാൻ വഴി, ഡിസംബർ ഒന്നിന് ബാങ്ക് സമയം വരെ ഫീസടയ്ക്കാം.