notifications

കിക്മയില്‍ എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം

Gayathri | Friday, December 30, 2016 11:05 AM IST

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2017-19 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയിലും, ഡ്യുവല്‍ സ്‌പെഷ്യലൈസേഷനും അവസരമുണ്ട്. അന്‍പത് ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലാ ബിരുദവും, കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് ഉള്ളവര്‍ക്കും, അതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും കോളേജില്‍ നിന്ന് നേരിട്ടും www.kicmakerala.in വെബ്‌സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡയറക്ടര്‍, കിക്മ, നെയ്യാര്‍ഡാം എന്ന വിലാസത്തില്‍ 2017 ജനുവരി 12നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8547618290, 9447134484. പി.എന്‍.എക്‌സ്.5027/16