സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം റീജിയണല്‍ സെന്ററില്‍ പി.ജി.ഡി.സി.എ (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) ഒരു വര്‍ഷം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി & ഒ.എ) - ഒരു വര്‍ഷം എന്നീ റഗുലര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ് ടൂ, എസ്.എസ്.എല്‍.സി എന്നിവയാണ് യഥാക്രമം യോഗ്യത. അപേക്ഷാഫോറം, പ്രോസ്‌പെക്ടസ് എന്നിവ അന്‍പത് രൂപയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് പുതുപ്പള്ളി ലെയിനിലുള്ള ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0471 - 2550612. എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് ഗവണ്‍മെന്റ് നിശ്ചയിച്ച ഫീസ് സൗജന്യം ലഭിക്കും. പി.എന്‍.എക്‌സ്.4936/16