management-business

കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം

Gayathri | Monday, February 6, 2017 12:28 PM IST

സംസ്ഥാന ടൂറിസം വകുപ്പിന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സില്‍) എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം. കേരള സര്‍വകലാശാല, എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോഴ്‌സിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ അന്‍പത് ശതമാനം മാര്‍ക്കോടു കൂടിയ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, സിസ്റ്റം എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാന്‍ സൗകര്യവും നല്‍കുന്ന കോഴ്‌സില്‍ പ്ലെയിസ്‌മെന്റ് സൗകര്യവും ഉണ്ടാവും. എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org ഫോണ്‍ : 0471 - 2329539, 9446529467