malayalam

സയന്‍സ് ക്വിസ് മത്സരം നവംബര്‍ എട്ടിന്

Vaishnavi | Monday, November 6, 2017 11:12 AM IST

കൊല്ലം റവന്യൂ ജില്ലാ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സയന്‍സ് ക്വിസ് മത്സരം കൊല്ലം കോയിക്കല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നവംബര്‍ എട്ടിന് നടക്കും. യു.പി, ഹൈസ്‌കൂള്‍തല ക്വിസ് മത്സരം രാവിലെ 10 നും ഹയര്‍ സെക്കന്ററി/വൊക്കഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം മത്സരങ്ങളും ഹൈസ്‌കൂള്‍തല ടാലന്റ് സര്‍ച്ച് പരീക്ഷയും ഉച്ചകഴിഞ്ഞ് രണ്ടിനും നടക്കും. 


ഉപജില്ലാ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ സഹിതം പങ്കെടുക്കണം. വിശദ വിവരങ്ങള്‍ക്ക് റവന്യൂ ജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറി എം.എസ്.ഷിബുവുമായി ബന്ധപ്പെടണം. ഫോണ്‍: 9497636159.