malayalam

സ്‌കോള്‍ -കേരള: വിദ്യാര്‍ത്ഥികള്‍ കൈപ്പറ്റാത്ത ടി.സി  ജില്ലാ ഓഫീസുകളിലേക്ക് അയയ്ക്കണം

Vaishnavi | Wednesday, November 8, 2017 3:31 PM IST

സ്‌കോള്‍ കേരള വഴി ഹയര്‍സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കിയ 2015 -17 ബാച്ച് വരെയുളള വിദ്യാര്‍ത്ഥികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിന് പഠന/പരീക്ഷ കേന്ദ്രങ്ങളിലേക്ക് അയച്ചു നല്‍കിയതില്‍ വിദ്യാര്‍ത്ഥികള്‍ കൈപ്പറ്റാതെ സൂക്ഷിച്ചിട്ടുളളവ അടിയന്തിരമായി ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലേക്ക് അയക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.  സ്‌കോള്‍ കേരള ജില്ലാ ഓഫീസുകളുടെ മേല്‍വിലാസം www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.