malayalam

പിജി ഏകജാലകം: രണ്ടാം സപ്ളി.അലോട്ട്മെന്റിന് ഓപ്ഷന്‍ പുനക്രമീകരണം ഇന്നും നാളെയും

Webdesk | Saturday, October 21, 2017 4:01 PM IST

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ പിജി പ്രവേശനത്തിന് 24ന് നടത്തുന്ന രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കു ന്നതിനായി അപേക്ഷകര്‍ക്ക് തങ്ങള്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനക്രമീകരിക്കുവാന്‍ ശനി, ഞായര്‍ വൈകിട്ട് അഞ്ച് വരെ സൌകര്യമുണ്ടാകും.  ആപ്ളിക്കേഷന്‍ നമ്പര്‍, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താന്‍ സാധിക്കും. എന്നാല്‍ പുതുതായി കോളേജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കുവാന്‍  സാധിക്കില്ല. ഒന്നാം സപ്ളിമെന്ററി അലോട്ട്മെന്റില്‍ താത്കാലിക പ്രവേശം ലഭിച്ച വിദ്യാര്‍ത്ഥികള്‍  നിലവില്‍ ലഭിച്ച അലോ ട്ട്മെന്റില്‍ തൃപ്തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ ഡിലീറ്റചെയ്യണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഹയര്‍ ഓപ്ഷന്‍ ഡിലീറ്റ് ചെയ്യാതിരിക്കുകയും തന്മൂലം രണ്ടാം സ്പെഷ്യല്‍ അലോട്ട്മെന്ററില്‍ പുതുതായി ഹയര്‍ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് അലോട്ട് മെന്റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് നിര്‍ബ്ബന്ധമായും പ്രവേശനം നേടേണ്ടതായി വരും. അവര്‍ക്ക് ലഭിച്ച ആദ്യ അലോട്ട്മെന്റ് റദ്ദാക്കപ്പെടുകയും ചെയ്യും. എന്നാല്‍ സ്ഥിരപ്രവേശം എടുത്ത വിദ്യാര്‍ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ ഡിലീറ്റ് ചെയ്യേണ്ടതില്ല.