malayalam

റൂസ ദക്ഷിണമേഖലാ യോഗം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

Gayathri | Wednesday, February 15, 2017 12:11 PM IST

റൂസ (രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍) യുടെ ദക്ഷിണമേഖലാ അവലോകന യോഗം ഫെബ്രുവരി 10, 11 തീയതികളില്‍ കൊച്ചി താജ് ഗേറ്റ് വേ ഇന്റര്‍ നാഷണല്‍ ഹോട്ടലില്‍ നടന്നു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഇഷിതാ റോയ്, കേരള ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീനിവാസ്, എം.ജി. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ദിലീപ് കുമാര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പ്രോ. വൈസ്ചാന്‍സിലര്‍ ഡോ. കെ. പൗലോസ് ജേക്കബ്, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ബീന, തമിഴ്‌നാട്, കര്‍ണാടകം, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ, തെലുങ്കാന, ആന്റമാന്‍ നിക്കോബാര്‍ എന്നീ സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.