malayalam

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം

Gayathri | Saturday, June 3, 2017 12:42 PM IST

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം

ലോക ബാലവേലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 12 ന് തിരുവനന്തപുരം എസ്.എം.വി. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലയിലെ യു.പി.-ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തും. ബാലവേലയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന വിഷയത്തിലാണ് മത്സരം. ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ കെ. ഹരിപാല്‍ നിര്‍വഹിക്കും. വിജയികള്‍ക്ക് വൈകിട്ട് 2.30 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.