malayalam

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

Gayathri | Wednesday, May 24, 2017 12:05 PM IST

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495 - 2765154), ചേലക്കര (0488 - 4227181), കുഴല്‍മന്ദം (04922 - 285577), മലമ്പുഴ (0491 - 2530010), മലപ്പുറം (0483 - 2736211), നാദാപുരം (0496 - 2556300), നാട്ടിക (0487 - 2395177), തിരുവമ്പാടി (0495 - 2294264), വടക്കാഞ്ചേരി (0492 - 2255061), വട്ടംകുളം (0494 - 2689655), വാഴക്കാട് (0483 - 2727070), അഗളി (04924 - 254699), മുതുവല്ലൂര്‍ (0483 - 2713218/2714218), മീനങ്ങാടി (0493 - 6246446), അയലൂര്‍ (04923 - 241766), താമരശേരി (0495 - 2223243), കൊടുങ്ങല്ലൂര്‍ (0480 - 2812280) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐ.ച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍ (www.ihrd.ac.in) ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഇരുനൂറ് രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് നൂറ് രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ നിന്നും ലഭിക്കും.