malayalam

കോളേജ്-ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്-പ്രസംഗ-ഉപന്യാസ മത്സരം

Gayathri | Thursday, February 16, 2017 2:05 PM IST

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പാര്‍ലമെന്ററി ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ്, പ്രസംഗം, ഉപന്യാസം എന്നീ ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കും. മത്സരം എറണാകുളം ജില്ലയില്‍ നടത്തും. പ്രസംഗം, ഉപന്യാസം എന്നിവ വ്യക്തിഗത മത്സരങ്ങളാണ്. ക്വിസ് മത്സരം എഴുത്ത് പരീക്ഷയായിട്ടാണ് സംഘടിപ്പിക്കുന്നത്. ഒരു സ്‌കൂളിന് ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു ടീമിനെ വീതം ക്വിസ് മത്സരത്തിനും ഓരോ വിദ്യാര്‍ത്ഥി വീതം പ്രസംഗം, ഉപന്യാസം എന്നിവയ്ക്കും പങ്കെടുപ്പിക്കാം. ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകള്‍ക്കും മറ്റു രണ്ടിനങ്ങളില്‍ വ്യക്തികള്‍ക്കും യഥാക്രമം ആറായിരം രൂപ, നാലായിരം രൂപ വീതം ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയം വഴി അപേക്ഷകള്‍ ഇ-മെയില്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച് എട്ട്. ഇ-മെയില്‍ : [email protected] ഫോണ്‍ : 0471 - 2339266. പി.എന്‍.എക്‌സ്.657/17കോളേജ്-ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്-പ്രസംഗ-ഉപന്യാസ മത്സരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പാര്‍ലമെന്ററി ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ്, പ്രസംഗം, ഉപന്യാസം എന്നീ ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കും. മത്സരം എറണാകുളം ജില്ലയില്‍ നടത്തും. പ്രസംഗം, ഉപന്യാസം എന്നിവ വ്യക്തിഗത മത്സരങ്ങളാണ്. ക്വിസ് മത്സരം എഴുത്ത് പരീക്ഷയായിട്ടാണ് സംഘടിപ്പിക്കുന്നത്. ഒരു സ്‌കൂളിന് ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു ടീമിനെ വീതം ക്വിസ് മത്സരത്തിനും ഓരോ വിദ്യാര്‍ത്ഥി വീതം പ്രസംഗം, ഉപന്യാസം എന്നിവയ്ക്കും പങ്കെടുപ്പിക്കാം. ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകള്‍ക്കും മറ്റു രണ്ടിനങ്ങളില്‍ വ്യക്തികള്‍ക്കും യഥാക്രമം ആറായിരം രൂപ, നാലായിരം രൂപ വീതം ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയം വഴി അപേക്ഷകള്‍ ഇ-മെയില്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച് എട്ട്. ഇ-മെയില്‍ : [email protected] ഫോണ്‍ : 0471 - 2339266.