malayalam

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് : പ്രവേശനം മാര്‍ച്ച് 20ന് ആരംഭിക്കും

Gayathri | Tuesday, March 14, 2017 2:33 PM IST

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിനും ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായുളള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും ഒരു മാസം നീണ്ടു നില്‍ക്കുന്ന അവധിക്കാല ക്ലാസുകളിലേക്കുളള പ്രവേശനം മാര്‍ച്ച് 20ന് ആരംഭിക്കും. 2,500 രൂപയും 15 ശതമാനം സര്‍വീസ് ടാക്‌സുമാണ് ട്യൂഷന്‍ ഫീസ്. താത്പര്യമുളളവര്‍ താഴെ കാണിച്ചിട്ടുളള ഫോണ്‍ നമ്പരുകളില്‍ അതതു കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. തിരുവനന്തപുരം 0471 -2313065, 2311654, പാലക്കാട് 0491- 2576100, പൊന്നാനി 0494 -2665489, കോഴിക്കോട് 0495 -2386400, ചെങ്ങന്നൂര്‍ 9447549959, കോന്നി 9946496793, മൂവാറ്റുപുഴ 9947616662, ആളൂര്‍ 8281674615, കല്യാശ്ശേരി 9400696074, കാഞ്ഞങ്ങാട് 9446312285. ഏപ്രില്‍ മൂന്നിന് ക്ലാസുകള്‍ ആരംഭിക്കും.