malayalam

ബി.എസ്. സി. നഴ്‌സിംഗ്, ബി. ഫാം., ഫാം ഡി: കൗണ്‍സലിങ് ചുമതല പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക്

Gayathri | Tuesday, February 21, 2017 11:22 AM IST

സംസ്ഥാനത്തെ സ്വാശ്രയകോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ബി.എസ്.സി. നഴ്‌സിംഗ്, ബി. ഫാം., ഫാം ഡി കോഴ്‌സുകളില്‍ പ്രവേശനത്തിന് 2017-18 അധ്യയന വര്‍ഷം മുതല്‍ കൗണ്‍സലിങ് നടത്താന്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബി.എസ്. സി. നഴ്‌സിംഗ് പ്രവേശനം കര്‍ശനമായും യോഗ്യതാ പരീക്ഷയില്‍ (പ്ലസ്ടു/ സി.ബി.എസ്.ഇ. /ഐസിഎസ്ഇ) ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം. കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒന്നാംപേപ്പറിനു ലഭിച്ച മാര്‍ക്കിനെ (ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളുടെ ഇന്‍ഡക്‌സ് മാര്‍ക്ക്) അടിസ്ഥാനമാക്കി ബി. ഫാം., ഫാം ഡി കോഴ്‌സുകള്‍ക്ക് പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.