malayalam

ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്‌സ് മെയിന്‍ പരീക്ഷ

Gayathri | Tuesday, May 9, 2017 12:12 PM IST

ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്‌സ് മെയിന്‍ പരീക്ഷ

ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്‌സിന്റെ (2015-16) മെയിന്‍ പരീക്ഷയും, ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സിങ് എന്നീ കോഴ്‌സുകളുടെ സപ്ലിമെന്ററി പരീക്ഷയും ജൂണില്‍ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. തെറാപ്പിസ്റ്റ് (മെയിന്‍) കോഴ്‌സിന്റെ പരീക്ഷാഫീസ് അഞ്ഞൂറ് രൂപയാണ്. പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇരുനൂറ്റിയന്‍പത് രൂപ. ഫൈനില്ലാതെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 17 ഉം, അന്‍പത് രൂപ ഫൈനോടുകൂടി ഫീസടയ്ക്കാവുന്ന അവസാന തീയതി മെയ് 29 ഉം ആണ്. അപേക്ഷാഫോറം അതത് കോളേജുകളില്‍ നിന്നോ, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തോ ഉപയോഗിക്കാം. അപേക്ഷാഫോറത്തിന്റെ വിലയായ ഇരുപത് രൂപ പരീക്ഷാഫീസിനോടൊപ്പം അടയ്ക്കണം.0210-03-101-98 Exam fees and other feesഎന്ന ഹെഡ് ഓഫ് അക്കൗണ്ടിലാണ് ഫീസ് അടക്കേണ്ടത്. ആയുര്‍വേദ നഴ്‌സ്/ഫാര്‍മസിസ്റ്റ്/തെറാപ്പിസ്റ്റ് (സപ്ലിമെന്ററി പരീക്ഷ) കോഴ്‌സിന്റെ പരീക്ഷാഫീസ് ഒരു വിഷയത്തിന് നൂറ് രൂപയാണ്. ഹാള്‍ ടിക്കറ്റുകള്‍ ജൂണില്‍ അതത് പരീക്ഷാ സെന്ററുകളില്‍ വിതരണം ചെയ്യും. കേരള ആരോഗ്യ സര്‍വകലാശാല (കെ.യു.എച്ച്.എസ്) പരീക്ഷാ സെന്ററുകളായി അംഗീകരിച്ചിട്ടുള്ള കോളേജുകള്‍/സ്ഥാപനങ്ങള്‍ മാത്രമായിരിക്കും പാരാമെഡിക്കല്‍ കോഴ്‌സുകളുടേയും പരീക്ഷാ കേന്ദ്രങ്ങള്‍. പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ കോഴ്‌സ് പഠിച്ച സ്ഥാപനങ്ങള്‍ മുഖേന സമര്‍പ്പിക്കണം. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ അപേക്ഷാഫോറങ്ങള്‍ നേരിട്ട് സ്വീകരിക്കില്ല.