malayalam

ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ പ്രവേശനത്തിന് ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം

Gayathri | Friday, June 2, 2017 12:44 PM IST

ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ പ്രവേശനത്തിന് ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എന്‍ജിനീയറിംഗ് കോളേജുകളിലേക്ക് 2017-18 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും അതത് കോളേജുകളില്‍ ജൂണ്‍ എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം.