malayalam

കാഴ്ച പരിമിതര്‍ക്കുള്ള വിദ്യാലയത്തില്‍ പ്രവേശനം

Gayathri | Tuesday, April 25, 2017 11:30 AM IST

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം വഴുതക്കാട് പ്രവര്‍ത്തിക്കുന്ന കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ വിദ്യാലയത്തില്‍ 2017 - 2018 അധ്യയന വര്‍ഷത്തിലേക്ക് കാഴ്ചപരിമിതരായ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ചിനും 10നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്കും, സാധാരണ സ്‌കൂളില്‍ പഠിക്കുന്ന കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലും റ്റി.സി യുടെ അടിസ്ഥാനത്തിലും പ്രവേശനം നല്‍കും. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ കാഴ്ചക്കുറവുള്ളവര്‍ക്കാണ് പ്രവേശനം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സൗജന്യ ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാന്‍ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭ്യമാണ്. പാഠ്യവിഷയങ്ങള്‍ക്ക് പുറമേ സംഗീതം, ഉപകരണസംഗീതം, ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യപരിശീലനം, സ്വതന്ത്ര സഞ്ചാര പരിശീലനം, കായിക വിദ്യാഭ്യാസം തുടങ്ങിയവയില്‍ വിദഗ്ധ പരിശീലനം നല്‍കും. ആയിരം ബ്രെയില്‍ പുസ്തകങ്ങളുടെ ശേഖരമടങ്ങിയ ബ്രെയില്‍ ലൈബ്രറി ലഭ്യമാണ്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും അവസരം നല്‍കും. പ്രവേശനത്തിന് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ ഹെഡ്മാസ്റ്റര്‍, കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം - എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ :0471 - 2328184, 8547326805. ഇ-മെയില്‍ - [email protected] . വെബ്‌സൈറ്റ് :www.gsvt.in.