malayalam

ഐ.എച്ച്.ആര്‍.ഡി. മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ ഡിപ്ലോമ പ്രവേശനം

Gayathri | Monday, May 15, 2017 1:31 PM IST

ഐ.എച്ച്.ആര്‍.ഡി. മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ ഡിപ്ലോമ പ്രവേശനം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര (കോഴിക്കോട് ഫോണ്‍ : 04962524920), മാള, (കല്ലേറ്റുംകര, 04802720746), മറ്റക്കര (കോട്ടയം, 04812542022), കല്യാശ്ശേരി (കണ്ണൂര്‍, 04972780287), പൈനാവ് (ഇടുക്കി, 04862232246), കരുനാഗപ്പ്ള്ളി (കൊല്ലം, 04762623597), പൂഞ്ഞാര്‍ (കോട്ടയം, 04822209265), കുഴല്‍മന്ദം (പാലക്കാട്, 04922272900) എന്നീ എട്ട് മോഡല്‍ പോളിടെക്‌നിക് കോളജുകളില്‍ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ മൂന്ന് വൈകിട്ട് അഞ്ച് വരെ www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, ആവശ്യമായ രേഖകളും 200 രൂപയുടെ ഡി.ഡി യും സഹിതം (എസ.സി/എസ്.റ്റി ക്കാര്‍ക്ക് 100 രൂപ) ജൂണ്‍ ആറിന് നാലിന് മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. പ്രവേശന യോഗ്യതയും, പ്രോസ്‌പെക്ടസും മറ്റ് വിശദവിവരങ്ങളും അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭിക്കും.