malayalam

ജെ.ഡി.സി. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Vaishnavi | Saturday, February 17, 2018 12:44 PM IST

2018 ജൂണില്‍ ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷഫാറം മാര്‍ച്ച് 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും, പാലാ, തിരൂര്‍, ആറന്‍മുള, നോര്‍ത്ത് പറവൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെ സഹകരണ പരിശീലന കോളേജുകളിലും ലഭിക്കും.

അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പാസായവരും ഗ്രേഡിംഗ് സമ്പ്രദായത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസ് ഗ്രേഡെങ്കിലും നേടി ജയിച്ചവരുമാകണം.  2018 ജൂണ്‍ ഒന്നിന് 16 വയസ് പൂര്‍ത്തിയായവരും, 40 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം.  ഉയര്‍ന്ന പ്രായപരിധി പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെത് 45 വയസ്സും, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 43 വയസുമാണ്. സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.

പൂരിപ്പിച്ച അപേക്ഷാ ഫാറം ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/കോളേജ് പ്രിന്‍സിപ്പാളിന്റെ മേല്‍വിലാസത്തില്‍ മാര്‍ച്ച് 31 നകം ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ www.scukerala.org ല്‍  ലഭ്യമാണ്.