malayalam

വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്സ് മത്സരം നടത്തും

Vaishnavi | Saturday, December 2, 2017 11:06 AM IST

ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ജില്ലാ തല ക്വിസ് മത്സരം നടത്തുന്നു. ഡിസംബര്‍ നാലിന് മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  വൈകുന്നേരം മൂന്നിനാണ് മത്സരം.  
സ്‌കൂളുകളില്‍ നിന്ന് പ്രാഥമിക റൗണ്ടില്‍ തെരഞ്ഞെടുത്ത രണ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 120 സ്‌ക്കൂളുകളില്‍ നിന്നുള്ള ടീമുകള്‍പങ്കെടുക്കും.