malayalam

സ്റ്റേറ്റ് സെന്‍ട്രല്‍ സ്‌കൂള്‍സ് സ്‌പോര്‍ട്‌സ് മീറ്റ് 30 ന്

Vaishnavi | Thursday, January 25, 2018 1:05 PM IST

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ സിലബസ്സ് അടിസ്ഥാനമാക്കിയുള്ള സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനുവരി 30, 31 ന് സംസ്ഥാനാടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് സെന്‍ട്രല്‍ സ്‌കൂള്‍സ് സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കും.

അണ്ടര്‍ 14, അണ്ടര്‍ 17 വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി അത്‌ലറ്റിക് മത്സരങ്ങളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. ജില്ലകളില്‍ നടക്കുന്ന മീറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ടീമുകള്‍ക്ക് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം.

വ്യക്തിഗത ഇനങ്ങളില്‍ ഒരു ജില്ലയില്‍ നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും റിലേ ടീമില്‍ ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിനുമാണ് പങ്കെടുക്കാന്‍ അര്‍ഹത.  തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ജനുവരി 30 ന് വൈകിട്ട് 3.30 ന് മീറ്റിന്റെ ഉദ്ഘാടനം നടക്കും.