malayalam

കയ്യൂര്‍ ഐ.ടി.ഐയില്‍ ഹ്രസ്വകാല കോഴ്‌സ്

Vaishnavi | Wednesday, November 29, 2017 12:34 PM IST

നോര്‍ക്ക റൂട്ട്‌സ്  തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന്റെ ഭാഗമായി കയ്യൂര്‍ ഗവ. ഐ.ടി.ഐ യില്‍ മൂന്നു മാസ കാലാവധിയില്‍ ഹ്രസ്വകാല കോഴ്‌സ് നടത്തുന്നു. ടിഗ് & മിഗ് വെല്‍ഡിംഗ്, ഗ്യാസ്  & ആര്‍ക് വെല്‍ഡിംഗ്, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വെ, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍ എന്നീ കോഴ്‌സുകള്‍ക്ക് എസ്എസ്എല്‍സി പാസായവര്‍ (ഐടിഐ പാസായവര്‍ക്ക് മുന്‍ഗണന), ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ എന്നിവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.  പ്രായ പരിധി 18-45. അവസാന തീയതി ഡിസംബര്‍ 12 വൈകുന്നേരം അഞ്ച് മണി.ഫോണ്‍: 0467 2230980.