malayalam

വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു

Vaishnavi | Wednesday, January 17, 2018 2:14 PM IST

സാരാഭായ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സിവിൽ എൻജിനീയറിങ് വകുപ്പ്,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സും,കേരള സ്റ്റേറ്റ് സെന്റെറുമായി സഹകരിച്ച് 'ന്യൂ ട്രെൻഡ്സ് ആൻഡ് ഇന്നൊവേഷൻസ് ഇൻ ജിയോടെക്സ്റ്റൈൽ റിൻഫോർസ്മെൻറ്' എന്ന വിഷയത്തില്‍ ദേശീയ സെമിനാർ സംഘടിപ്പിച്ചു. മൂന്ന് വിധക്തര്‍, ജിയോടെക്നിക്കൽ എൻജിനീയറിങ്ങിൽ പ്രൊഫഷണലുകൾക്ക് പരിശീലനം നൽകി. ഡോ.കെ.കെ. ബാലൻ, വൈസ് പ്രിൻസിപ്പൽ, രാജാധിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, നാഗൂർ- 'റിൻഫോർസ്മെൻറ് പൊട്ടന്‍ഷ്യല്‍ ഓഫ് കയര്‍ ജിയോടെക്സ്റ്റൈൽസ്' എന്ന വിഷയത്തില്‍ സെമിനാർ നടത്തി .ഡോ.ജയശ്രീ.ക. പ്രൊഫസർ, സിവിൽ എൻജിനീയറിങ് വകുപ്പ്, കോളേജ് ഓഫ് എൻജിനീയറിങ് 'സോയില്‍ റിൻഫോർസ്മെൻറ് ആന്‍ഡ്‌ ജിയോസിന്തസിസ്' എന്ന വിഷയത്തിലും. ഡോ. ജയമോഹൻ ജെ. പ്രിൻസിപ്പൽ, എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ, തിരുവനന്തപുരം, 'ന്യൂമെറിക്കല്‍ മോടെലിങ് ഓഫ് റീന്‍ഫോര്‍സ്ട് സോയില്‍' എന്ന വിഷയത്തിലും സെമിനാര്‍ എടുത്തു. ഉദ്ഘാടന സമ്മേളനത്തോടെ ദേശീയ സെമിനാർ ആരംഭിച്ചു. മുഘ്യ അധ്യക്ഷ പദവി അലങ്കരിച്ചത്,പ്രൊഫ.ഡോ. കെ.ബാലൻ, വൈസ് പ്രിന്‍സിപ്പല്‍,രാജാധിനി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ,കേരള സ്റ്റേറ്റ് സെന്റർ ചെയർമാൻ Er. എന്‍.രാജ്കുമാര്‍, ചെയര്‍മാന്‍ ഐഇഐ കേരള സ്റ്റേറ്റ് സെന്റർ, Er.ഉദയകുമാര്‍ കെ. എസ്. എം.ഐ.ഇ ഓണററി സെക്രട്ടറി,ഐഇഐ കേരള സ്റ്റേറ്റ് സെന്റർ മുൻ സെക്രട്ടറി Er.ശരത് കുമാര്‍, Er.ഹരിഹരന്‍,എം.ഐ.ഇ കമ്മിറ്റി മെമ്പര്‍,സിവില്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍, ഐഇഐ KSC ആന്‍ഡ്‌ ചെയര്‍മാന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ആര്‍ബിട്രെട്ടെര്‍സ് തിരുവനന്തപുരം സെന്‍റെര്‍ രാം നാരായണന്‍ ന്യൂസ്‌ലെറ്റര്‍ എഡിറ്റര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.