malayalam

സ്‌കൂള്‍ പ്രവേശനം

Vaishnavi | Thursday, January 25, 2018 12:58 PM IST

കൊച്ചി: ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങലില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളിലേക്ക് ഒന്നാം ക്ലാസില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്ക് വരുമാനപരിധി ബാധകമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04852814957. അവസാനതീയതി മാര്‍ച്ച് 27.