malayalam

സ്‌കോള്‍ കേരള : ഓറിയന്റേഷന്‍ ക്ലാസ് രേഖകള്‍ എത്തിക്കണം

Vaishnavi | Friday, January 26, 2018 5:22 PM IST

സ്‌കോള്‍ കേരള മുഖാന്തരം ഹയര്‍ സെക്കണ്ടറി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നേടിയ 2016-2018  ബാച്ച് രണ്ടാം വര്‍ഷത്തേയും 2017-19 ബാച്ച് ഒന്നാം വര്‍ഷത്തേയും വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചതിനുള്ള പ്രതിഫലം അനുവദിക്കുന്നതിനായി രേഖകള്‍ ഹാജരാക്കിയിട്ടില്ലാത്ത സ്‌കൂളുകള്‍ ഫെബ്രുവരി മൂന്നിനകം സ്‌കോള്‍ കേരളയുടെ അതത് ജില്ലാ കേന്ദ്രത്തിലോ സംസ്ഥാന ഓഫീസിലോ എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.