malayalam

വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്

Vaishnavi | Saturday, November 11, 2017 2:31 PM IST

ഈ അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കും യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

ഈ മാസം 15ന് മുമ്പ് www.ksb.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷയും അനുബന്ധരേഖകളും പകര്‍പ്പുകളും 15ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.

കൂടുതല്‍ വിവരം 0468 2222104 എന്ന നമ്പരില്‍ ലഭിക്കും.