malayalam

IHEF 2017 ല്‍ ലോകമെമ്പാടുമുള്ള 200 സര്‍വകലാശാലകള്‍ ആതിഥേയത്വം വഹിക്കും

webdesk | Tuesday, February 7, 2017 6:07 PM IST

ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് പരിവര്‍ത്തനം ഉണ്ടാക്കുവാന്‍ വേണ്ടി 2017 മെയ്‌ 3 മുതല്‍ അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മേള നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് വിദ്യാഭ്യാസ രംഗത്ത് പുതിയ ഒരു വഴിത്തിരിവിന് കാരണമാകും.IHEF അന്താരഷ്ട്ര രീതിയിലുള്ള വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള മറ്റൊരു പ്ലാറ്റ്ഫോം  ആണെന്ന് തന്നെ പറയാം.

2017 ലെ IHEF ല്‍  യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, ചൈന, റഷ്യ, അയർലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, പോർച്ചുഗൽ, തുർക്കി, യുഎഇ, ഗ്രീസ്, ജർമനി, ഫ്രാൻസ്എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസ ബ്രാന്‍ഡുകളും ഈ അവസരത്തില്‍ ഒത്തു ചേരുന്നു എന്നതും മറ്റൊരു പ്രത്യേകത ആണ്.

 iCircle Expo യില്‍ നടന്ന പരിപാടി INCITE and Alhambra US Chamber of commerce ആണ് പിന്തുണച്ചിരിക്കുന്നത്‌. ഈ എജ്യുക്കേഷന്‍ എക്സിബിഷന്‍ ബാംഗ്ലൂർ, ഹൈദരാബാദ്, കൊച്ചി, ചെന്നൈ പോലുള്ള സംസ്ഥാനങ്ങളില്‍ ലഭിക്കും. ലോകമെമ്പാടുമുള്ള 200 ല്‍ അധികം യുണിവേര്‍സിറ്റികളില്‍ നിന്നും 300,000 ലധികം വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും എക്സിബിഷനില്‍ പങ്കെടുക്കാം.സംഘാടകർ നേരിട്ട് സര്‍വകലാശാലകളില്‍ പോവുകയും സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്തു.

ഇതിനൊക്കെ പുറമേ 100 ​​ദേശീയ സ്ഥാപനങ്ങൾ വിദ്യാഭ്യാസ മേളയിൽ പങ്കെടുക്കും. ഏപ്രിൽ 22, 23 ന് ഹൈദരാബാദിലും ഏപ്രിൽ 26 ന് ബാംഗ്ലൂരിലും ഏപ്രിൽ 28 മുതല്‍ 30 വരെ കൊച്ചിയിലും മെയ് 2, 3 തീയതികളില്‍ ചെന്നൈയിലും ആയിരിക്കും മേള നടക്കുക.IHEF ന്റെ മറ്റൊരു പ്രത്യേകതയാണ് വിദേശ സര്‍വകലാശാലകളും ഇന്ത്യന്‍ സര്‍വകലാശാലകളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുക എന്നത്.