malayalam

കിക്മയില്‍ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

Vaishnavi | Saturday, February 3, 2018 5:02 PM IST

കേരള സര്‍ക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ - ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ, (ഫുള്‍ടൈം) അഡ്മിഷന്‍ ഫെബ്രുവരി അഞ്ചിന് കിക്മ ക്യാമ്പസില്‍ രാവിലെ 10 മണി മുതല്‍ നടത്തും.

 കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.  സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.

അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ അപേക്ഷ  സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വെബ്‌സൈറ്റ്: www.kicmakerala.in.  ഫോണ്‍: 8547618290, 9995302006.