malayalam

സൗജന്യ ഹ്രസ്വകാല കോഴ്‌സുകള്‍

Vaishnavi | Tuesday, December 19, 2017 6:37 PM IST

വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയിന്‍കീഴില്‍ നടത്തുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍, ഓട്ടോമോട്ടീവ് എന്‍ജിന്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍, ഓട്ടോമോട്ടീവ് സര്‍വീസ് ടെക്‌നീഷ്യന്‍, ഡിറ്റിഎച്ച് സെറ്റ് ടോപ്പ് ബോക്‌സ് ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് സര്‍വീസ് ടെക്‌നീഷ്യന്‍, ഫീല്‍ഡ് ടെക്‌നീഷ്യന്‍ - കംപ്യൂട്ടിംഗ് ആന്‍ഡ് പെരിഫെറല്‍സ്, എല്‍ഇഡി ലൈറ്റ് റിപ്പയര്‍ ടെക്‌നീഷ്യന്‍, നെറ്റ്          വര്‍ക്കിംഗ് എന്‍ജിനീയര്‍, അസിസ്റ്റന്റ് സര്‍വെയര്‍, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യന്‍ എന്നീ കോഴ്‌സുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28. ഫോണ്‍: 04692651428.