malayalam

സൗജന്യ പി.എസ്.സി പരിശീലനം

Vaishnavi | Saturday, December 2, 2017 11:29 AM IST

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള വേങ്ങരയിലെ മൈനോറിറ്റി യുവജന പരിശീലന കേന്ദ്രത്തിലേക്കും സബ് സെന്ററുകളായ മഅദിന്‍ അക്കാദമി മേല്‍മുറി, മലപ്പുറം ഷിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി സെന്ററുകളിലേക്കും സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റു പരിശീലനങ്ങളിലേക്കും അപേക്ഷ ക്ഷണിച്ചു.  18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.  ഡിഗ്രി, പ്ലസ്ടു തലത്തിലുള്ള രണ്ട് റെഗുലര്‍ ബാച്ചുകളും ഒരു ഹോളിഡേ ബാച്ചും ഉണ്ടാകും.  20 ശതമാനം സീറ്റ് ഒ.ബി.സി വിഭാഗങ്ങള്‍ക്കും ലഭിക്കും.  താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 20നകം പ്രിന്‍സിപ്പല്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, കൊളപ്പുറം, എ.ആര്‍.നഗര്‍ (പി.ഒ) 676305 വിലാസത്തില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും രണ്ട് ഫോട്ടോയും സഹിതം അപേക്ഷിക്കണം.  40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ളവര്‍ക്കും വിധവകള്‍ക്കും മുന്‍ഗണ ലഭിക്കും.  പ്രവേശന പരീക്ഷ ഡിസംബര്‍ 24ന് രാവിലെ 9.30ന് വേങ്ങര കേന്ദ്രത്തില്‍ നടത്തും.  ഫോണ്‍ 04942468176, 9495210190, 9446450349.