malayalam

വിദ്യാഭ്യാസ ആനുകൂല്യം; തീയതി നീട്ടി

Vaishnavi | Friday, December 15, 2017 4:13 PM IST

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-2018 സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം 31 വരെ നീട്ടി. എസ് എസ് എല്‍ സി പാസ്സായതിന് ശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫാറത്തില്‍ 31 ന് മുമ്പായോ അല്ലെങ്കില്‍ പുതിയ കോഴ്‌സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത അപേക്ഷ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം.