malayalam

ജില്ലാ സ്‌കൂള്‍ സ്‌കൂള്‍ ശാസ്‌ത്രോത്സവം  നവംബര്‍ 16 മുതല്‍ കൊട്ടാരക്കരയില്‍

Vaishnavi | Wednesday, November 15, 2017 3:12 PM IST

കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവവും പ്രവൃത്തിപരിചയ മേളയും ഐ.ടി മേളയും നവംബര്‍ 16, 17 തീയതികളില്‍ കൊട്ടാരക്കരയില്‍ നടക്കും. ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍, ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, മാര്‍ത്തോമ്മ ഗേള്‍സ് ഹൈസ്‌കൂള്‍, വിമലാംബിക എല്‍.പി.എസ്, ഡയറ്റ്, യു.ഐ.ടി, ബി.ആര്‍.സി, തൃക്കണ്ണമംഗല്‍ എസ്.കെ.വി.എച്ച്.എസ്.എസ് എന്നിവയാണ് വേദികള്‍.

നവംബര്‍ 16ന് രാവിലെ ഒന്‍പതിന് കൊട്ടാരക്കര ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മേള ഉദ്ഘാടനം ചെയ്യും. പി. അയിഷാ പോറ്റി എം.എല്‍.എ അധ്യക്ഷയാകും. കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗീതാ സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. 

വൈസ് ചെയര്‍മാന്‍ എ. ഷാജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ.എസ്. അഞ്ജു, കോശി കെ ജോണ്‍, എസ്. ആര്‍. രമേശ്, സി. മുകേഷ്, കൗണ്‍സിലര്‍മാരായ ശ്യാമള അമ്മ, കാര്‍ത്തിക. വി. നാഥ്, തോമസ്. പി. മാത്യൂ, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി. ബാബുകുട്ടന്‍, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ കുര്യന്‍ എ ജോര്‍ജ്, എസ്. ജയശ്രീ, രാജേശ്വരി അമ്മ, കൊട്ടാരക്കര ഡി.ഇ.ഒ ടി. ഷീല, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വത്സലാമ്മ, എം.എസ്. ബിജു തുടങ്ങിയവര്‍ പങ്കെടുക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. എസ്. ശ്രീകല സ്വാഗതവും ബി. റെജി നന്ദിയും പറയും.
17ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം പി. അയിഷാ പോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗീതാ സുധാകരന്‍ അധ്യക്ഷത വഹിക്കും.