malayalam

ദേശീയ അവാര്‍ഡ് ലഭിച്ച കുട്ടികള്‍ക്ക് സ്റ്റൈപ്പന്റിന് അപേക്ഷിക്കാം

Vaishnavi | Friday, December 15, 2017 3:54 PM IST

കേന്ദ്ര സര്‍ക്കാരില്‍ നിന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ അസാമാന്യ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്കുളള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ 18 വയസ് പൂര്‍ത്തിയാകാത്ത സംസ്ഥാനത്തെ കുട്ടികളില്‍ നിന്നും സ്റ്റൈപ്പന്റ് ലഭിക്കുന്നതിനുളള അപേക്ഷ ക്ഷണിച്ച് വനിതാ ശിശു വികസന വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.  അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും സാമൂഹ്യ നീതി വകുപ്പിന്റെ www.sjd.kerala.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷകള്‍ ഡിസംബര്‍ 30 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് തിരുവനന്തപുരത്തു പൂജപ്പുരയിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫീസില്‍ തപാല്‍ മുഖാന്തരമോ നേരിട്ടോ സമര്‍പ്പിക്കണം.

അവാര്‍ഡ് കരസ്ഥമാക്കിയ സംസ്ഥാനത്തെ കുട്ടികളില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കുട്ടിയ്ക്ക് പ്രതിവര്‍ഷം 7500 രൂപയും വെളളിമെഡല്‍ നേടിയ കുട്ടിയ്ക്ക് പ്രതിവര്‍ഷം 5000 രൂപ വീതവും 18 വയസു പൂര്‍ത്തിയാക്കുന്നത് വരെയാണ് സ്റ്റൈപ്പന്റ് നല്‍കുക.