malayalam

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്; മത്സരങ്ങള്‍ സംഘടിപ്പിച്ചു

Vaishnavi | Tuesday, January 16, 2018 2:31 PM IST

പത്താമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായ ജില്ലാതല മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ശ്രീകല, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. പി. രാധാകൃഷ്ണക്കുറുപ്പ് എന്നിവര്‍ സന്നിഹിതരായി. പ്രോജക്ട്, പ്രശ്‌നോത്തരി, ചിത്രരചന എന്നീയിനങ്ങളില്‍ നടത്തിയ മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു