malayalam

ഗ്രാഫിക്‌സ് & വെബ് ഡിസൈനിംഗ്  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Vaishnavi | Saturday, January 27, 2018 4:50 PM IST

എത്തിയോസ്  എഡ്യുക്കേഷണല്‍   ഇനിഷ്യേറ്റീവ്‌സ്  പ്രൈവറ്റ്    ലിമിറ്റഡിന്റെ   പാലക്കാട്   ട്രെയിനിംഗ്   സെന്ററില്‍   ഗ്രാഫിക്‌സ് ആന്റ് വെബ് ഡിസൈനിംഗ് കോഴ്‌സില്‍ അപേക്ഷ ക്ഷണിച്ചു. 18 നും   25 നും  മദ്ധ്യേ  പ്രായമുള്ള പ്ലസ്ടു പാസായ പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം.  സ്ഥാപനത്തിന്  നേരിട്ടോ, ജില്ലാ പട്ടികജാതി   വികസന ഓഫീസര്‍ക്കോ    അപേക്ഷിക്കാം.   നാല് മാസമാണ് കോഴ്‌സ് കാലാവധി. ഡിസൈന്‍   ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെയും  അഭിമുഖത്തിന്റെയും  അടിസ്ഥാനത്തിലാണ് നിയമനം. ജാതി, വിദ്യാഭ്യാസ  യോഗ്യത  എന്നിവ   തെളിയിക്കുന്ന  സാക്ഷ്യ  പത്രങ്ങളുടെ  പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം  ഹാജരാക്കണം.  കോഴ്‌സ് ഫീസ്, ഭക്ഷണം, താമസം സൗജന്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31.  ഫോണ്‍   04936 203824, 9526164499.