തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് അനുബന്ധ പ്രക്രിയകള്‍ എന്ന വിഷയത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം.
ജില്ലയില്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളില്‍ നവംബര്‍ 10ന് മത്സരം നടത്തുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍ ) അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ തെരഞ്ഞെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ അന്നേ ദിവസം മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് താലൂക്ക് ഓഫീസിലെ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടണം.
ഫോണ്‍- തലശ്ശേരി: 9446658913, കണ്ണൂര്‍: 9947838198, തളിപ്പറമ്പ്: 9497528130, ഇരിട്ടി: 9446166834.