malayalam

എയിംസിൽ 209 ഒഴിവുകൾ

Webdesk | Thursday, June 28, 2018 11:14 PM IST

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ  ഡൽഹി, ഋഷികേശ് കേന്ദ്രങ്ങളിൽ അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . മൊത്തം 209 ഒഴിവുകൾ ആണ് ഉള്ളത്. ഇതിൽ ഡൽഹിയിൽ 150 ഒഴിവും, ഋഷികേശിൽ 59 ഒഴിവുകളും ആണുള്ളത്. സ്ഥിരം/ കരാർ അടിസ്ഥാന നിയമനം ആണ് . അപേക്ഷാ  ഫീസ്  3000  രൂപ. എസ്.സി, എസ്.ടി, അംഗപരിമിതർ എന്നിവർക്ക് ഫീസില്ല . അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി : ജൂലൈ 31. അപേക്ഷ www.aimsrishikesh.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.