kerala

പോലീസ് ട്രെയിനിങ് കോളേജിലെ ഇഗ്നോ പഠനകേന്ദ്രത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Webdesk | Saturday, November 26, 2016 10:42 AM IST

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്റ്റഡി സെന്ററില്‍ കേരള പോലീസിലെ പോലീസ് / മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കായി ജനുവരി 2017 ബാച്ചിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറ്റാന്വേഷണം, സൈബര്‍ നിയമം, നീതി നിര്‍വഹണം, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് കോഴ്‌സുകള്‍. പി.ജി. ഡിപ്ലോമ (ക്രിമിനല്‍ ജസ്റ്റിസ്) കോഴ്‌സിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി. അപേക്ഷാ ഫീസ് 200 രൂപ. കോഴ്‌സ് ഫീസ് 9,000 രൂപ. പി.ജി. സര്‍ട്ടിഫിക്കറ്റ് (സൈബര്‍ ലാ) കോഴ്‌സിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. അപേക്ഷാ ഫീസ് 200 രൂപ. കോഴ്‌സ് ഫീസ് 7,000 രൂപ. ഡിപ്ലോമ (പാരാ ലീഗല്‍ പ്രാക്ടീസ്) കോഴ്‌സിന് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി ഒരു വര്‍ഷം. അപേക്ഷാ ഫീസ് 200 രൂപ. കോഴ്‌സ് ഫീസ് 7,000 രൂപ. സര്‍ട്ടിഫിക്കറ്റ് (ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്) കോഴ്‌സിന് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി ആറുമാസം. അപേക്ഷാ ഫീസ് 200 രൂപ.കോഴ്‌സ് ഫീസ് 1,100 രൂപ. അപേക്ഷ അയയ്‌ക്കേണ്ട വിലാസം പ്രോഗ്രാം - ഇന്‍ - ചാര്‍ജ്ജ് ആന്റ് വൈസ് പ്രിന്‍സിപ്പല്‍, ഇഗ്‌നോ സ്റ്റഡി സെന്റര്‍ (40035), പോലീസ് ട്രെയിനിങ് കോളേജ്, തൈക്കാട്, തിരുവനന്തപുരം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈസ് പ്രിന്‍സിപ്പല്‍, പോലീസ് ട്രെയിനിങ് കോളേജ് & പ്രോഗാം ഇന്‍ ചാര്‍ജ്ജ്, ഇഗ്നോ സ്റ്റഡി സെന്റര്‍ (ഫോണ്‍-9497990222), ലെയ്‌സണ്‍ ഓഫീസര്‍, ഇഗ്നോ സ്റ്റഡി സെന്റര്‍ (ഫോണ്‍-9446217116) ഇ-മെയില്‍ [email protected]