നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍.ഐ.എഫ്.ടി.), ബിരുദ, ബിരുദാനന്തര പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 20-നാണ് പ്രവേശനപരീക്ഷ. കൊച്ചിയും കണ്ണൂരും പരീക്ഷാകേന്ദ്രങ്ങളാണ്.
ഫാഷന്‍ കമ്യൂണിക്കേഷന്‍, അക്സസറി ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ടെക്‌സ്റ്റൈല്‍ ഡിസൈന്‍ എന്നീ സ്പെഷ്യലൈസേഷനുകളിലെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്), അപ്പാരല്‍ പ്രൊഡക്ഷനിലെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (ബി.എഫ്.ടെക്), മാസ്റ്റര്‍ ഓഫ് ഡിസൈന്‍, മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്റ്, മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്നോളജി എന്നിവയാണ് യു.ജി./ പി.ജി.പ്രോഗ്രാമുകള്‍.
ബെംഗളൂരു, ഭോപാല്‍, ഭുവനേശ്വര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, ജോധ്പുര്‍, കംഗ്ര, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പട്ന, റായ്ബറേലി, ഷില്ലോങ്, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് നിഫ്റ്റ് പഠനകേന്ദ്രങ്ങള്‍ ഉള്ളത്.
വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും: applyadmission.net/NIFT2019 സന്ദർശിക്കുക. ഡിസംബര്‍ 28 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറല്‍/ ഒ.ബി.സി.ക്കാര്‍ക്ക് 2000 രൂപയും പട്ടികജാതി/ പട്ടികവര്‍ഗം/ ഭിന്നശേഷിക്കാര്‍ക്ക് 1000 രൂപയുമാണ്.ഡിസംബര്‍ 28 കഴിഞ്ഞാല്‍ 5000 രൂപ അധികം അടച്ച് ജനുവരി മൂന്നുവരെ അപേക്ഷിക്കാം.