higher-education

മ്യൂസിക്/ഫൈന്‍ ആര്‍ട്‌സ് സ്‌കോളര്‍ഷിപ്പ്

Gayathri | Wednesday, December 14, 2016 8:43 AM IST

തിരുവനന്തപുരം, തൃപ്പൂണിത്തുറ, പാലക്കാട് ഗവണ്‍മെന്റ് മ്യൂസിക് കോളേജുകളില്‍ ബി.പി.എ/എം.പി.എ കോഴ്‌സുകളിലും തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് 2016-17 അധ്യയന വര്‍ഷത്തെ മ്യൂസിക്/ഫൈന്‍ ആര്‍ട്‌സ് സ്‌കോളര്‍ഷിപ്പിനും പുതുക്കലിനും ഓണ്‍ലൈനായി അപേക്ഷക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനപരിധി ഒരു ലക്ഷം രൂപ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in വഴി ഡിസംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പി.എന്‍.എക്‌സ്.4779/16