സര്‍വെയും ഭൂരേഖയും വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം അമ്പലമുക്കില്‍ പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ഗവണ്മെന്റ് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്റര്‍ ഫോര്‍ സര്‍വെ (MGRTCS) അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യും ചെയിന്‍ സര്‍വെ, ഐ.റ്റി.ഐ.സര്‍വെ/സിവില്‍, വി.എച്ച്.എസ്.സി സര്‍വെ ഇവയിലേതെങ്കിലും യോഗ്യതയുമുളളവര്‍ക്ക് അപേക്ഷിക്കാം. ജി.പി.എസ്, ടോട്ടല്‍ സ്റ്റേഷന്സര്വെ, ആധുനിക സോഫ്റ്റ്വെയറുകളില് പ്രാവീണ്യം നേടാന്‍ കഴിയുന്നതാണ് രണ്ട് മാസം ദൈര്‍ഘ്യമുളള ഈ കോഴ്സ്. പി.എന്‍.എക്സ്.4991/16